സംസ്ഥാനത്ത് ഭരണ സ്തംഭനം; ഹെലികോപ്റ്റർ വിവാദത്തിൽ ധാർമികതകൂടി പരിഗണിക്കണമെന്നും ഉമ്മൻചാണ്ടി

പാലക്കാട് : സംസ്ഥാനത്ത് ഭരണ സ്തംഭനമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.  ഇത് ട്രഷറികളിലെ പ്രവർത്തനത്തെ പോലും ബാധിച്ചിരിക്കുന്നു. ഇടതു സർക്കാർ ഭരണത്തിൽ കയറി രണ്ടു വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ കിഫ്ബിയിൽഎത്ര രൂപയുണ്ടന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്റർ വിവാദത്തിൽ ധാർമികതകൂടി പരിഗണിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.  കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെജിഒയു സംസ്ഥാന പ്രസിഡന്റ് എസ്. അജയൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എംഎൽഎ, തമ്പാനൂർ രവി, എന്നിവർ പ്രസംഗിച്ചു.

Topics:
Social Icons Share on Facebook Social Icons Share on Google +