ശ്രീജിത്തിനെ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാവിനെ അപമാനിച്ചത് സിപിഎം നാടകം; പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചത് കൈരളി ചാനൽ അവതാരകൻ

തിരുവനന്തപുരം : സെക്രട്ടേറിയേറ്റ് പടിക്കൽ സമരം നടത്തുന്ന ശ്രീജിത്തിനെ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അപമാനിക്കാൻ ശ്രമിച്ചത് സിപിഎമ്മിന്റെ നാടകമെന്ന് വ്യക്തമാകുന്നു. കൈരളി ചാനൽ അവതാരകനായ ആൻഡേഴ്‌സൺ എഡ്വേർഡ് ആണ് പ്രതിപക്ഷ നേതാവിനെതിരെ പ്രകോപിതനായത്. എന്നാൽ ആരും പിൻതുണയ്ക്കാൻ എത്താതിരുന്നതോടെ നാടകം പൊളിയുകയായിരുന്നു.

സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്ന ആവശ്യവുമായി നാളുകളായി സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന ശ്രീജിത്തിനെ കാണാനെത്തിയതായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശ്രീജിത്തിന് എല്ലാ സഹായവും നൽകുമെന്നു പറഞ്ഞ രമേശ് ചെന്നിത്തല കേസിൽ സിബിഐ അന്വേഷണം സർക്കാർ ആവശ്യപ്പെടണമെന്ന് മുഖ്യമന്ത്രിയോട് പറയുമെന്നും അറിയിച്ചു. ഇതിനിടയിലാണ് യാതൊരു പ്രകോപനവും കൂടാതെ രമേശ് ചെന്നിത്തലയോട് ഒരാൾ ശബ്ദമുയർത്തി സംസാരിച്ചത്. കൈരളി ടിവി അവതാരകനായ ആൻഡേഴ്‌സൺ എഡ്വേഡ് ആണ് രമേശ് ചെന്നിത്തലയെ അപമാനിക്കാൻ ശ്രമിച്ചത്.

രമേശ് ചെന്നിത്തലയുടെ സന്ദർശനം മുൻകൂട്ടി അറിഞ്ഞ് പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ എത്തിയതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. തുടർന്ന് വളരെ മോശപ്പെട്ട രീതിയിൽ ശബ്ദം ഉർത്തി സംസാരിക്കുകയും ചെയ്തു. എന്നാൽ കൂടിനിന്നവരുടെ പിൻതുണ ലഭിക്കുന്നില്ല എന്നറിഞ്ഞപ്പോൾ യുവാവ് സ്വയം പിൻവാങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരാൾ ഇയാളോട് പോകാമെന്ന് കൈകൊണ്ട് ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മാസങ്ങൾ പിന്നിട്ട സമരത്തെ മന്ത്രിമാർ ആരും തിരിഞ്ഞ് നോക്കാത്ത സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല ശ്രീജിതിന് പിൻതുണയുമായി എത്തിയത്. ഈ സന്ദർശനം അലങ്കോലമാക്കാനുള്ള നാടകമാണ് ഒടുവിൽ പൊളിഞ്ഞത്. മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ വീട്ടിൽ കയറി കാൽ തല്ലി ഒടിച്ച കേസിലെ പ്രതിയാണ് കൈരളി ചാനൽ അവതാരകനായ ആൻഡേഴ്‌സൺ എഡ്വേർഡ്. രമേശ് ചെന്നിത്തലയെ അപമാനിക്കാൻ ശ്രമിച്ചതിന് പിന്നാലെ സമരപ്പന്തലിലെത്തിയ സിപിഎം നേതാക്കൾക്ക് നന്ദിയറിയിച്ച് ഫേസ് ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്തിട്ടുണ്ട് ഇയാൾ.

Social Icons Share on Facebook Social Icons Share on Google +