വിമാന യാത്രക്കിടെ ഇനി മൊബൈലും ഇന്റർനെറ്റും ഉപയോഗിക്കാം; അനുവാദം നല്‍കാന്‍ ട്രായിയുടെ ശുപാർശ

വിമാന യാത്രക്കിടെ മൊബൈലും ഇന്റർനെറ്റും ഉപയോഗിക്കുന്നത് അനുവദിക്കാൻ ട്രായിയുടെ ശുപാർശ. ഏറ്റവും കുറഞ്ഞത് 3000 മീറ്റർ ഉയരത്തിൽ വരെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ സാധിക്കണമെന്നാണ് നിർദേശം. തീരുമാനത്തിൽ സമ്മിശ്ര പ്രതികരണവുമായി വിമാനക്കമ്പനികൾ രംഗത്തെത്തി.

ആഭ്യന്തര സർവീസ് നടത്തുന്ന വിമാനങ്ങളിൽ മുഴുവൻ സമയവും മൊബൈലും ഇൻറർനെറ്റും ഉപയോഗിക്കാൻ അനുമതി ലഭിക്കാൻ സാധ്യത. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഇതു സംബന്ധിച്ചു ശിപാർശ നൽകി.

ഉപഗ്രഹഭൗമ നെറ്റ് വർക്ക് വഴി ഈ സേവനങ്ങൾ ലഭ്യമാക്കാനാണു ട്രായ് ശുപാർശ നൽകിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞത് 3000 മീറ്റർ ഉയരത്തിൽ വരെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ സാധിക്കണമെന്നാണ് നിർദേശം. സാധാരണ ടേക് ഓഫ് ചെയ്ത വിമാനം 4 മുതൽ 5 മിനിറ്റിനുളളിൽ ഈ ദൂരം താണ്ടാറുണ്ട്.

ഫോൺ ഇൻഫ്‌ലൈറ്റ് അല്ലെങ്കിൽ എയ്‌റോപ്ലെയ്ൻ മോഡിലാണെങ്കിൽ മാത്രം വൈഫൈ വഴി ഇൻറർനെറ്റ് സേവനം ലഭ്യമാക്കാനാണു ശിപാർശ ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച അറിയിപ്പ് വിമാനത്തിൽ നൽകണമെന്നും ട്രായ് നിർദേശങ്ങളിൽ വ്യക്തമാക്കുന്നു. എന്നാൽ ഇതിനെതിരെ സമ്മിശ്ര പ്രതികരണമാണ് വിമാന കമ്പനികളിൽ നിന്നും ലഭിക്കുന്നത്. ജെറ്റ് എയർവേയ്‌സ്, വിസ്താര എന്നിവ നിർദേശത്തെ സ്വാഗതം ചെയ്തു. എന്നാൽ ബഡ്ജറ്റ് വിമാനക്കമ്പനികളുടെ വരുമാനത്തെ ഈ തീരുമാനം ബാധിക്കുമെന്ന് ഇൻഡിഗോ, സ്‌പൈസ് ജറ്റ് എന്നിവ അഭിപ്രായപ്പെട്ടു.

Social Icons Share on Facebook Social Icons Share on Google +