പ്രതിഷേധങ്ങൾക്കിടെ പത്മാവത് തിയേറ്ററുകളിൽ; സിനിമയ്‌ക്കെതിരെ പല സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട ആക്രമണങ്ങൾ

ഡല്‍ഹി : പ്രതിഷേധങ്ങൾക്കിടെ സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവത് തിയേറ്ററുകളിൽ. സിനിമയ്‌ക്കെതിരെ പല സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട ആക്രമണങ്ങളുണ്ടായി. അക്രമം ഭയന്ന് നാലു സംസ്ഥാനങ്ങളിൽ തിയേറ്റർ ഉടമകൾ സിനിമ പ്രദര്‍ശിപ്പിച്ചില്ല.

സിനിമ പ്രദർശിപ്പിക്കുന്നതിൽ നിന്ന് ബൻസാലി പിന്മാറണമെന്ന് ആർ.എസ്.എസ് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.  മതവികാരം വ്രണപ്പെടുത്തുന്ന സിനിമകൾ പാടില്ലെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പറഞ്ഞു.

കർണ്ണി സേനയ്ക്കും നാല് സംസ്ഥാന സർക്കാറുകൾക്കും എതിരായ കോടതിയലക്ഷ്യ ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.

Topics:
Social Icons Share on Facebook Social Icons Share on Google +