ഡൗ ജോൺസിന്റെ തകർച്ചയുടെ പ്രതിഫലനം ഏഷ്യൻ വിപണികളിലും

അമേരിക്കയിലെ ഡൗ ജോൺസിന്റെ തകർച്ചയെ തുടർന്ന് ഏഷ്യൻ വിപണികളിലും ഇടിവ്. ആറ് വർഷത്തെ ചരിത്രത്തിലാദ്യമായി ഡൗജോൺസ് 1600പോയിന്റ് താഴ്ന്നു. സെൻസെക്‌സ് 1015 പോയിന്റ് താഴ്ന്ന് 33,742ലും നിഫ്റ്റി 306 പോയിന്റ് നഷ്ടത്തിൽ 10,350ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസിൽ കഴിഞ്ഞയാഴ്ച പുറത്തുവന്ന തൊഴിൽ സ്ഥിതിവിവരക്കണക്കാണ് വിപണിയിൽ പ്രതിഫലിച്ചത്.

ഇന്ത്യയിൽ കനത്ത വിൽപന സമ്മർദമാണു വിപണികളെ പിടിച്ചുകുലുക്കിയത്. കൂടുതൽ തകർച്ച മുന്നിൽ കണ്ട് നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റൊഴിയുകയാണ്.

യുഎസ് വിപണിയുടെ ഇടിവിനെത്തുടർന്നു ജപ്പാനിലെ സൂചികയായ നിക്കിയിൽ നാലു ശതമാനവും ഓസ്‌ട്രേലിയൻ വിപണിയിൽ മൂന്നു ശതമാനവും തകർച്ചയുണ്ടായി.

Topics: ,
Social Icons Share on Facebook Social Icons Share on Google +