റഷ്യയിൽ യാത്രാവിമാനം തകർന്ന് 71 പേർ മരിച്ചു

റഷ്യയിൽ യാത്രാവിമാനം തകർന്ന് 71 പേർ മരിച്ചു. ഉറൽസ് നഗരത്തിലെ ഓസ്‌കിലേക്കു പോവുകയായിരുന്ന സറാതവ് എയർലൈൻസിന്റെ ആന്റനോവ് എഎൻ 148 വിമാനമാണു തകർന്നു വീണത്. വിമാനത്തിൽ 65 യാത്രക്കാരും ആറു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

ദോമജിയദവ വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന വിമാനമാണു മോസ്‌കോയ്ക്കു സമീപം അർഗുനോവോ ഗ്രാമത്തിൽ തകർന്നത്. വിമാനത്തിൽ 65 യാത്രക്കാരും ആറു ജീവനക്കാരുമുണ്ടായിരുന്നത്. 71 പേരും കൊല്ലപ്പെട്ടതായാണു വിവരം. യാത്രക്കാർ എല്ലാവരും കൊല്ലപ്പെട്ടിരിക്കാനാണു സാധ്യതയെന്ന് രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് ‘ടാസ്’ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു.

ഉറൽസ് നഗരത്തിലെ ഓസ്‌കിലേക്കു പറക്കുകയായിരുന്നു വിമാനം. വിമാനത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയതായി സർക്കാരും ഔദ്യോഗികമായി അറിയിച്ചു. ആകാശത്തു നിന്നു കത്തിയമർന്ന വിമാനം നിലംപതിക്കുകയായിരുന്നു. പറന്നുയർന്ന് ഏതാനും മിനിറ്റുകൾക്കു ശേഷമാണു വിമാനം താഴേക്കു പതിച്ചത്. അതിനു മുന്നോടിയായി ആശയവിനിമയ ബന്ധവും നഷ്ടപ്പെട്ടു. എന്നാൽ കാരണം വ്യക്തമല്ല.

ആഭ്യന്തര വിമാന കമ്പനിയായ സറാതവ് എയർലൈൻസിന്റെ ആന്റനോവ് എഎൻ 148 വിമാനമാണു തകർന്നു വീണത്. ഉക്രേനിയൻ കമ്പനിയാണ് വിമാനത്തിന്റെ നിർമാതാക്കൾ. മോസ്‌കോയിൽ നിന്ന് ഓസ്‌കിലേക്ക് 1448 കിലോമീറ്ററാണു ദൂരം. രണ്ടു മണിക്കൂർ 11 മിനിറ്റു സമയം കൊണ്ടാണ് വിമാനം എത്തേണ്ടത്. എന്നാൽ ദോമജിയദവ വിമാനത്താവളത്തിൽ നിന്ന് 20 കിലോമീറ്റർ ദൂരം പിന്നിട്ടപ്പോൾ ഓട്ടമാറ്റിക് ഡിപ്പൻഡന്റ് സർവയ്ലൻസ് ബ്രോഡ്കാസ്റ്റ് സിഗ്‌നലുകൾ നഷ്ടപ്പെടുകയായിരുന്നു. അവസാനമായി ലഭിച്ച ഈ സിഗ്‌നൽ പ്രകാരം വിമാനം 6200 അടി ഉയരത്തിൽ നിന്നു 3200 അടിയിലേക്ക് കുത്തനെ വീഴുകയായിരുന്നു. ആറു കൊല്ലം പഴക്കമുള്ളതാണു വിമാനം. എന്നാൽ വിമാനത്തിന് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിമാനാപകടത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ അനുശോചനം രേഖപ്പെടുത്തി.

Social Icons Share on Facebook Social Icons Share on Google +