ആളില്ലാ കസേരകളോട് പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ആളില്ലാ കസേരകളോട് പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മസ്‌കറ്റിലെ സുൽത്താൻ ഖാബുസ് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ മോദിക്ക് മുന്നിൽ ഒഴിഞ്ഞ കസേരകളായിരുന്നു കൂടുതൽ. 30000 പാസുകൾ വിതരണം ചെയ്തുവെങ്കിലും 13000 പേർ മാത്രമാണ് എത്തിച്ചേർന്നത്.

ഒമാനിൽ നടന്ന പരിപാടിയിലാണ് മോദിക്ക് കസേരകളോട് പ്രസംഗിക്കേണ്ടി വന്നത്. മസ്‌കറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു മോദിക്ക് സ്വീകരണം നൽകിയത്. 25000ത്തിലധികം അംഗങ്ങളുള്ള ക്ലബ്ബിൽ മോദിയുടെ പ്രസംഗം കേൾക്കാൻ എത്തിചേർന്നത് പകുതിയോളം പേർ മാത്രം.

ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ 30000ത്തോളം പാസുകളാണ് വിതരണം ചെയ്തത്. എന്നാൽ എത്തിച്ചേർന്നത് 13000ത്തോളം പേർ മാത്രം. ഒഴിഞ്ഞു കിടന്നതിൽ അധികവും വിഐപി, വിവിഐപി കസേരകളായിരുന്നു. പരിപാടിയിൽ പങ്കെടുത്തതിൽ അധികവും ഉത്തരേന്ത്യയിൽ നിന്നുള്ള ബിജെപി അനുഭാവികളും. പ്രസംഗത്തിൽ പ്രവാസികളുടെ ക്ഷേമത്തിനായി ഒന്നും പ്രഖ്യപിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Social Icons Share on Facebook Social Icons Share on Google +