കണ്ണൂരില്‍ യൂത്ത് കോൺഗ്രസ് നേതാവിനെ വെട്ടി കൊലപ്പെടുത്തി

കണ്ണൂർ: എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ ബോംബെറിഞ്ഞ് വെട്ടി കൊലപ്പെടുത്തി. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെയാണ് എടയന്നൂർ തെരൂരിൽ വെച്ച് ഒരു സംഘം ആളുകൾ ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടി കൊലപ്പെടുത്തിയത്. ശുഹൈബിന് ഒപ്പമുണ്ടായിരുന്ന മറ്റ് നാല് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മെന്ന് കോണ്‍ഗ്രസ്.

എടയന്നൂർ തെരൂരിൽ വെച്ച് ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.  അക്രമത്തിൽ മറ്റു നാല് പേർക്ക് പരിക്കേറ്റു. റിയാസ്, ശുഹൈൽ, നൗഷാദ്, ഇസ്മയിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ രണ്ടു പേരെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സി.പി.എം ആണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ കോണ്‍ഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു. ശിവരാത്രി ആയതിനാൽ വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Social Icons Share on Facebook Social Icons Share on Google +