ശുഹൈബിനെ വെട്ടിക്കൊന്ന സംഭവം മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല

ചെന്നൈ : ശുഹൈബിനെ വെട്ടിക്കൊന്ന സംഭവം മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചുവപ്പ് ഭീകരതയുടെ തേർവാഴ്ചയാണ് കണ്ണൂരിൽ നടക്കുന്നത്. പൊലീസിനെ പ്രവർത്തിക്കാൻ അനുവദിക്കാതെ സി പി എം നിയമവാഴ്ചയെ കയ്യിലെടുത്തിരിക്കുകയാണ്. ശുഹൈബിന്റെ നിഷ്ഠൂരമായ കൊലപാതകം ഞെട്ടിപ്പിക്കുന്നതും, വേദനിപ്പിക്കുന്നതുമാണെന്നും കോൺഗ്രസ് പ്രവർത്തകർ ആത്മ സംയമനം കൈവെടിയരുതെന്നും രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു. വ്യാഴാഴ്ച താൻ കണ്ണൂർ സന്ദർശിക്കുമെന്നും രമേശ് ചെന്നിത്തല ചെന്നൈയിൽ പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +