അഡാറ് നേട്ടത്തിന്റെ നെറുകയിൽ പ്രിയ വാര്യർ

ഒരു അഡാറ് നേട്ടത്തിന്റെ നെറുകയിലാണ് തൃശ്ശൂർ സ്വദേശിനി പ്രിയ വാര്യരിപ്പോൾ. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഗാനം ഹിറ്റായപ്പോൾ അതിലെ നായിക പ്രിയ വാര്യർ സ്വന്തമാക്കിയത് ലോകത്ത് ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഫേളോവേഴ്‌സ് ഉള്ളവരുടെ പട്ടികയിൽ മൂന്നാം സ്ഥാനം.

ഒരൊറ്റ രാത്രികൊണ്ടാണ് പ്രിയ വാര്യർ എന്ന പെൺകുട്ടി ലോകത്തിലെ സകല സിനിമാ പ്രേമികളുടെയും ശ്രദ്ധാകേന്ദ്രമാകുന്നത്. ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവീ… എന്ന ഗാനത്തെക്കാളേറെ ശ്രദ്ധിക്കപ്പെടുന്നത് നായിക പ്രിയ വാര്യരാണ്.

വെറും മൂന്ന് ദിവസം കൊണ്ട് 50 ലക്ഷം ആളുകളാണ് ചിത്രത്തിലെ പുതിയ ഗാനം കണ്ടത്. ചിത്രീകരണ മേന്മകൊണ്ടും ഗാനത്തിന്റെ ഇമ്പം കൊണ്ടുമാണ് ഇത്രയേറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാൻ ഗാനത്തിനായത്.

അതിനിടയിൽ ഗാനം ദേശീയ അന്തർ ദേശീയ ചാനലുകളിലും പ്രത്യക്ഷപ്പെട്ടു. മിക്ക ദേശീയ മാധ്യമങ്ങളും ഗാനത്തിന്റെ പ്രശസ്തിയും മികവും വാർത്തയായപ്പോൾ ബംഗ്ലാദേശിലെ ടിവി ചാനലുകളും ഗാനം വാർത്തയാക്കി  ഒറ്റ പാട്ടുകൊണ്ട് മനസ്സുകൾ കീഴടക്കി പ്രിയ പി വാരിയർ. അഡാർ ലവ് എന്ന ചിത്രത്തിലെ ഗാനരംഗമാണ് പ്രിയയെ പ്രിയപ്പെട്ടവളാക്കിയത്.

ഇൻസ്റ്റഗ്രാമിൽ ഇരുപത്തിനാലു മണിക്കൂർ കൊണ്ട് ഒരു മില്ല്യൻ ഫോളവേഴ്‌സിനെയാണ് പ്രിയ നേടിയത്. ഫോളവേഴ്‌സിന്റെ കാര്യത്തിൽ പ്രിയ സൂപ്പർ താരം മോഹൻലാലിനെ പിന്നിലാക്കി.

ഒറ്റദിവസം കൊണ്ട് ഏറ്റവുമധികം ഫോളോവേഴ്‌സിനെ നേടിയ ഇതിഹാസതാരമായ റൊണാൾഡോക്കൊപ്പമാണ് പ്രിയയുടെ സ്ഥാനം. പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും പ്രിയ ഹിറ്റാണ്.

https://www.instagram.com/priya.p.varrier/?hl=en

Social Icons Share on Facebook Social Icons Share on Google +