കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ കപ്പലിനുള്ളിൽ പൊട്ടിത്തെറി; അഞ്ച് മരണം

കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ കപ്പലിനുള്ളിൽ ഉണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് മരണം. 11 പേർക്ക് പരിക്ക്. അറ്റകുറ്റപ്പണികൾക്കായി കൊണ്ട് വന്ന സാഗർ ഭൂഷൺ എന്ന കപ്പലിലെ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം.

ഏലൂർ സ്വദേശി ഉണ്ണി, തുറവൂർ സ്വദേശി ജയൻ, കോട്ടയം സ്വദേശി ഗവിൻ, വൈപ്പിൻ സ്വദേശി റംഷാദ്, കണ്ണൻ എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കൊച്ചിൻ കപ്പൽശാല സിഎംഡി അറിയിച്ചു.

Social Icons Share on Facebook Social Icons Share on Google +