കൊച്ചി കപ്പൽശാല സ്‌ഫോടനം : കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

കൊച്ചി കപ്പൽശാല സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര ഷിപ്പിംഗ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അപകടം നിർഭാഗ്യകരമായ സംഭവമാണെന്നും ട്വിറ്ററിലിട്ട കുറിപ്പിൽ ഗഡ്കരി വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റവർക്ക് എല്ലാ വൈദ്യ സഹായങ്ങളും അടിയന്തരമായി എത്തിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Social Icons Share on Facebook Social Icons Share on Google +