സിറിയയിൽ യുഎസ് വ്യോമാക്രമണം; രണ്ടു റഷ്യൻ പോരാളികൾ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

സിറിയയിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു റഷ്യൻ പോരാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിറിയൻ സേനയെ പിന്തുണയ്ക്കുന്ന സ്വകാര്യ സൈനിക സംഘത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്.

വടക്കുകിഴക്കൻ സിറിയയിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു റഷ്യൻ പോരാളികൾ കൊല്ലപ്പെട്ടത്. സിറിയൻ സേനയെ പിന്തുണയ്ക്കുന്ന സ്വകാര്യ സൈനിക സംഘത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട് സൈനികരുടെ സഹപ്രവർത്തകർ മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ടെന്നു ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ തങ്ങളുടെ പൗരന്മാർ കൊല്ലപ്പെട്ട വിവരം റഷ്യ സ്ഥിരീകരിച്ചിട്ടില്ല.

യുഎസ് മാധ്യമങ്ങളാണ് ആദ്യം മരണവിവരം റിപ്പോർട്ട് ചെയ്തത്. ഇത്തരം റിപ്പോർട്ടുകൾ പ്രാഥമിക സ്രോതസുകളായി കണക്കാക്കാനാകില്ലെന്നു റഷ്യ അറിയിച്ചു. കഴിഞ്ഞയാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുഎസ് പറയുന്നത്.

Social Icons Share on Facebook Social Icons Share on Google +