എങ്ങനെയെല്ലാമാണ് കൊല്ലുന്നത് എന്നതിൽ പരീക്ഷണം നടത്തുകയാണ് സി പി എം പ്രവർത്തകരെന്ന് വി.ഡി സതീശൻ

എങ്ങനെയെല്ലാമാണ് കൊല്ലുന്നത് എന്നതിൽ പരീക്ഷണം നടത്തുകയാണ് സി പി എം പ്രവർത്തകരെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശൻ. എSയന്നുരി ലെ ലോക്കൽ – ഏരിയാ, ജില്ലാ കമ്മിറ്റി കൾ അറിഞ്ഞ് കൊണ്ടാണ് ശുഹൈബിന്റെ കൊലപാതകം നടത്തിയത്. കില്ലർ ടീമിനെ ഏർപ്പെടുത്തിയത് പാർട്ടിയുടെ എല്ലാ ഘടകങ്ങളും അറിഞ്ഞാണ്. ലോകത്തിലെ അറിയപ്പെടുന്ന തീവ്രവാദികൾ പോലും ഇത്തരത്തിലുള്ള ആസൂത്രണത്തിൽ കൊലപാതകം നടത്തുന്നില്ല. ഐ എസ് ഭീകരൻമാർ പോലും അവരുടെ ആയുധം താഴെ വെച്ച് സി പി എം മ്മിന് ശിഷ്യപ്പെടും. എന്തിന് വേണ്ടിയാണ് സി പി എം ശുഹൈബിനെ കൊന്നത് എന്ന് വ്യക്തമാക്കണം. സി പി എം ജില്ലാ സെക്രട്ടറി പി ജ യരാജന്റെ അറിവോടെയാണ് കൊലപാതകം നടന്നത്. ഷുക്കൂറിന്റെ കൊലപാതകം ആസൂത്രണം ചെയ്ത അതേ ആളുകൾ തന്നെയാണ് ശുഹൈബിന്റെ കൊലപാതകത്തിന് പിന്നിലെന്നും വി.ഡി സതീശൻ പറഞ്ഞു.കണ്ണുരിൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ ഉപവാസ സമരവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Topics:
Social Icons Share on Facebook Social Icons Share on Google +