ശുഹൈബിന്‍റെ കൊലപാതകം സിപിഎം നേതാക്കളുടെ അറിവോടെയെന്ന് എം.എം.ഹസന്‍

തിരുവനന്തപുരം :  ശുഹൈബിന്‍റെ കൊലപാതകം സിപിഎം ജില്ലാ-സംസ്ഥാന നേതാക്കളുടെ അറിവോടെയാണ് നടന്നതെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ എം.എം.ഹസന്‍. പൊലീസ് കണ്ണൂരില്‍ സിപിഎമ്മിന്‍റെ ബി ടീമായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്നും  പ്രതികള്‍ക്കെതിരെ യുഎപിഎ അനുസരിച്ച് കേസെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും എം.എം.ഹസന്‍ പറഞ്ഞു.  മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Topics:
Social Icons Share on Facebook Social Icons Share on Google +