ഒരു അഡാറ് ലൗ എന്ന ചിത്രം വിവാദത്തില്‍; ഗാനത്തിനെതിരെ പരാതിയുമായി ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കൾ

കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ പരാതി. മതവികാരം വൃണപ്പെടുത്തുന്നതാണ് ഗാന ചിത്രീകരണം എന്ന് ചൂണ്ടാക്കാട്ടിയാണ് ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കൾ പരാതി നൽകിയത്.

നെറ്റിസൺസിന്റെ ഇടയിൽ ഇപ്പോൾ ഒരു അഡാറ് ലവ് എന്ന ചിത്രവും അതിലെ മാണിക്യ മലരായ എന്നു തുടങ്ങുന്ന ഗാനവുമാണ് സംസാരവിഷയം. പി.എം.എ ജബ്ബാർ രചിച്ച വരികൾ നാല് പതിറ്റാണ്ടുകൾക്കിപ്പുറം പുതിയ ചരിത്രം രചിക്കുമ്പോൾ വ്യാപക പരാതിയും ഉയരുന്നു.

ചിത്രത്തിൽ ഈ ഗാനം ഉൾപ്പെടുത്തിയ സന്ദർഭവും രീതിയുമാണ് പരാതികളുടെ അടിസ്ഥാനം. ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കൾ ഈ ഗാനത്തിനെതിരെ പൊലീസിൽ പരാതി നൽകി. മതവികാരം വ്രണപ്പെടുത്തുന്നതാണ് ഗാനചിത്രീകരണം എന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ഗാനത്തിന്റെ വീഡിയോ തെളിവ് ഹാജരാക്കാൻ പരാതിക്കാർക്ക് കഴിഞ്ഞിട്ടില്ലെന്നും ഇത് ഹാജരാക്കാത്തിടത്തോളം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും അറിയിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അതേസമയം, യൂട്യൂബിൽ ഗാനം പുതിയ ചരിത്രം രചിക്കുകയാണ്. അഞ്ച് ദിവസം കൊണ്ട് ഗാനം ഒന്നരകോടിയോളം പേരാണ് കണ്ടത്.

Social Icons Share on Facebook Social Icons Share on Google +