സിപിഎം മുദ്രാവാക്യം വിളിച്ച് പ്രഖ്യാപിച്ച കൊലപാതകമാണ് ശുഹൈബിന്റെതെന്ന് കെ.സുധാകരൻ

സിപിഎം മുദ്രാവാക്യം വിളിച്ച് പ്രഖ്യാപിച്ച കൊലപാതകമാണ് ശുഹൈബിന്റെതെന്ന് മുൻ മന്ത്രി  കെ.സുധാകരൻ. കിരാതമായ കൊലപാതകം നടക്കുന്നത് മുഖ്യമന്ത്രിയുടെ തട്ടകത്തിലാണ്. മുഖ്യമന്ത്രിക്ക് നാണമുണ്ടേൽ രാജിവെക്കണം. പിണറായി വിജയൻ ജനകീയ കോടതിയിൽ മറുപടി പറയേണ്ടി വരും. സിപിഎമ്മാണ് എല്ലാ പാർട്ടികളെയും ആക്രമിക്കുന്നതെന്നും അതുകൊണ്ടാണ് ഏറ്റവും കൂടുതൽ രക്തസാക്ഷികൾ സിപിഎമ്മിനുണ്ടാകുന്നതെന്നും കെ.സുധാകരൻ പറഞ്ഞു.

Topics:
Social Icons Share on Facebook Social Icons Share on Google +