സി പി എമ്മിന്റെ രക്തദാഹത്തിന് അറുതി വന്നില്ല എന്ന് തെളിവാണ് ശുഹൈബിന്റെ കൊലപാതകമെന്ന് രമേശ് ചെന്നിത്തല

സി പി എമ്മിന്റെ രക്തദാഹത്തിന് അറുതി വന്നില്ല എന്ന് തെളിവാണ് ശുഹൈബിന്റെ കൊലപാതകമെന്ന് രമേശ് ചെന്നിത്തല. ഭരണവും പൊലീസും ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് അഹങ്കാരമാണ് സി പി ഐ എം മിനുള്ളത്. ഭരണമുണ്ടെന്ന് കരുതി ആരെയും കൊല്ലാമെന്നാണ് സി പി എം കരുതുന്നത്.

കൊലയാളികൾക്ക് പിൻതുണ കൊടുക്കുന്ന സർക്കാരാണ് ഇവിടെയുളളത്. പ്രതികളുടെ അറസ്റ്റ് വൈകുന്നത് കൊലയാളികളെ സംരക്ഷിക്കാനാണെന്നും പ്രതി പക്ഷ നേതാവ് കണ്ണൂർ എടയന്നൂരിൽ പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +