ശുഹൈബ് വധം സി.പി.എം പാര്‍ട്ടി കോടതിയുടെ വധശിക്ഷയെന്ന് വി.ടി ബല്‍റാം എം.എല്‍.എ

ദുബായ്: ഷുഹൈബിന്റേത് വെറും കൊലപാതകം മാത്രമല്ലെന്നും ഇത് സി.പി.എമ്മിന്റെ പാര്‍ട്ടി കോടതിയുടെ വധശിക്ഷയാണെന്നും  വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. കൊലപാതക വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. യഥാര്‍ഥ പ്രതികളെ പിടികൂടുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും ബല്‍റാം തുറന്നടിച്ചു. ദുബായില്‍ ജയ്ഹിന്ദ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

Social Icons Share on Facebook Social Icons Share on Google +