സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കം; അക്രമ രാഷ്ട്രീയം പാർട്ടി നയമല്ലെന്ന് യെച്ചൂരി

തൃശൂര്‍ : കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ പാർട്ടിയും സർക്കാരും കടുത്ത പ്രതിരോധത്തിൽ നിൽക്കെ സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കമായി. അക്രമ രാഷ്ട്രീയം പാർട്ടി നയമല്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എം പ്രവർത്തകരെ ആക്രമിച്ചാൽ പ്രതിരോധിക്കുമെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും യെച്ചൂരി വ്യക്തമാക്കി.

Social Icons Share on Facebook Social Icons Share on Google +