ഡീൻ കൂര്യക്കോസും സി.ആർ മഹേഷും നടത്തുന്ന ഉപവാസ സമരം നാലാം ദിവസവും തുടരുന്നു

ഷുഹൈബിന്റെ ഘാതകരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ നടത്തുന്ന ഉപവാസ സമരം നാലാം ദിവസവും തുടരുകയാണ് നാലാം ദിവസത്തെ ഉപവാസ സമരം മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ അധ്യക്ഷനുമായ തെന്നല ബാലകൃഷണപിള്ള ഉദ്ഘാടനം ചെയ്തു.സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന സമരപന്തലിലേക്ക്100 കണക്കിന് പ്രവർത്തകരാണ് എത്തുന്നത്

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ ഘാതകരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കൂര്യക്കോസും ഉപാധ്യക്ഷൻ സി ആർ മഹേഷും നടത്തുന്ന ഉപവാസ സമരം നാലാം ദിവസവും തുടരുകയാണ്. നാലാം ദിവസത്തെ സമരം മുതിർന്ന കോൺഗ്രസ് നേതാവും കെ പി.സി.സി മുൻ പ്രസിഡൻറുമായ തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.. മുൻ എപി പീതാംബരകുറുപ്പ് സമരപന്തലിലെത്തി പിന്തുണ നൽകി.

ദിവസങ്ങൾ പിന്നിടുന്തോറും സമരം ചെയ്യുന്ന നേതാക്കളുടെ ആരോഗ്യനില വഷളാവുകയാണ്.അതേസമരം യഥാർഥ പ്രതികളെ പിടികൂടുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് നേതാക്കൾ. സമരത്തിന് പിന്തുണമായി നിരവധി പേരാണ് സമരവേദിയിലേക്ക് എത്തുന്നത്

Social Icons Share on Facebook Social Icons Share on Google +