സിപിഎം സംസ്ഥാന സമ്മേളനത്തിൽ സിപിഐയ്‌ക്കെതിരെ രൂക്ഷ വിമർശനം

തൃശൂര്‍ : സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സിപിഐയ്‌ക്കെതിരെ രൂക്ഷ വിമർശനം. അനവസരത്തിലാണ് സിപിഐയുടെ പല പ്രതികരണങ്ങളും എന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഭരണത്തിൽ തിരുത്തൽ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരള പൊലീസിനെയും റിപ്പോർട്ട് രൂക്ഷമായി വിമർശിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകളിൽ ഏകീകൃത സ്വഭാവം വേണമെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. യുഡിഎഫ് വിടാനുള്ള കെ.എം. മാണിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

Social Icons Share on Facebook Social Icons Share on Google +