നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച എംബാമിങ്ങ് നടപടികൾ ഉച്ചയോടെ നടക്കുമെന്ന് സൂചന

നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച എംബാമിങ്ങ് നടപടികൾ ഉച്ചയോടെ നടക്കുമെന്ന് സൂചന. മൃതദേഹം ഇപ്പോഴും ദുബായ് പൊലീസ് ആസ്ഥാനത്തെ മോർച്ചറിയിലാണ്. മൃതദേഹം വിട്ടു കിട്ടാനുള്ള പബ്ലിക് പ്രോസിക്യൂഷന്റെ കത്ത് ഇന്ന് ഉച്ചയോടെ ലഭിക്കുമെന്നും അറിയുന്നു. ശ്രീദേവി മരിച്ചത്, മുങ്ങി മരണം മൂലമാണെന്ന് ദുബായ് പൊലീസിന്റെ ഫോറൻസിക് വകുപ്പിന്റെ റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. ഒപ്പം, ശ്രീദേവിയുടെ രക്തത്തിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, മൃതദേഹം ഇന്ന് വൈകീട്ട് മുംബൈയിൽ എത്തുമെന്നാണ് സൂചനകള്‍.

Topics:
Social Icons Share on Facebook Social Icons Share on Google +