ഓസ്‌കാർ 2018 : ദ ഷേപ്പ് ഓഫ് വാട്ടര്‍ മികച്ച ചിത്രം; ഫ്രാൻസിസ് മക്‌ഡോർമണ്ടും ഗാരി ഓൾഡ്മാനും മികച്ച നടീനടന്മാര്‍

2018ലെ മികച്ച ചിത്രത്തിനുള്ള ഓസ്‌കാർ പുരസ്‌കാരം ദ ഷേപ്പ് ഓഫ് വാട്ടറിന്. മികച്ച നടനായി ഗാരി ഓൾഡ്മാനും മികച്ച നടിയായി ഫ്രാൻസിസ് മക്‌ഡോർമണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഗില്യർമോ ഡെൽ തൊറോയാണ് സംവിധായകൻ.

മാർട്ടിൻ മക്‌ഡോനായുടെ ആക്ഷേപഹാസ്യപ്രധാനമായ ത്രീ ബിൽബോർഡ്സിലെ പ്രകടനത്തിന് സാം റോക്ക്വെലിനു മികച്ച സഹനടനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു കൊണ്ടാണ് ഓസ്‌കാറിനു തുടക്കം കുറിച്ചത്.

പുരസ്‌കാര നിശയിൽ മിന്നി തിളങ്ങി 4 പുരസ്‌കാരങ്ങളുമായി ഗില്ലെർമോ ഡെൽ ടൊറോ സംവിധാനം നിർവ്വഹിച്ച ദ ഷെയ്പ് ഓഫ് വാട്ടർ. 3 പുരസ്‌കാരങ്ങളുമായി ക്രിസ്റ്റഫർ നോളൻ സംവിധാനം നിർവ്വഹിച്ച ഡൻകിർക്കും തൊട്ടു പിന്നിൽ ഉണ്ട്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച പ്രൊഡക്ഷൻ ഡിസൈനർ, മികച്ച പശ്ചാത്തല സംഗീതം തുടങ്ങിയ പുരസ്‌കാരങ്ങളാണ് ദ ഷെയ്പ്പ് ഓഫ് വാട്ടറിനെ തേടിയെത്തിയത്. അതേസമയം  മികച്ച ശബ്ദമിശ്രണത്തിനും സൗണ്ട് എഡിറ്റിങ്ങിനും ഫിലിം എഡിറ്റിങ്ങിനുമുള്ള പുരസ്‌കാരങ്ങളാണു ഡൻകിർക്ക് സ്വന്തമാക്കിയത്.

Topics:
Social Icons Share on Facebook Social Icons Share on Google +