ശ്രീദേവിക്കും ശശി കപൂറിനും ഓസ്‌കാർ പുരസ്‌കാരവേദിയിൽ ആദരാഞ്ജലി

വിടപറഞ്ഞ ഇന്ത്യയുടെ പ്രിയ താരങ്ങളായ ശ്രീദേവിക്കും ശശി കപൂറിനും ഓസ്‌കാർ പുരസ്‌കാരവേദിയിൽ ആദരാഞ്ജലികൾ അർപ്പിച്ചപ്പോൾ ഇന്ത്യക്കും ഇന്ത്യൻ സിനിമയ്ക്കും നൽകിയ ആദരമായി അത് മാറി. ഇൻ മെമ്മോറിയം വിഭാഗത്തിലാണ് വിടപറഞ്ഞ ലോക താരങ്ങൾക്കൊപ്പം ശ്രീദേവിയേയും ശശി കപൂറിനെയും അനുസ്മരിച്ചത്

കഴിഞ്ഞ വർഷം ലോകത്തോട് വിടപറഞ്ഞ പ്രതിഭകളെ പുരസ്‌കാരദാന ചടങ്ങിനിടെ അനുസ്മരിക്കുന്നതാണ് ഇൻ മെമ്മോറിയം വിഭാഗം. ബോളിവുഡ് സൂപ്പർ സ്റ്റാർ പരിവേഷത്തോടൊപ്പം രാജ്യാന്തര ചലച്ചിത്ര മേഖലയിലും പേരെടുത്ത നടനായിരുന്നു ശശി കപൂർ. ദ ഹൗസ് ഹോൾഡർ, ഷേക്‌സ്പിയർ വാലാ, ദ ഗുരു, ബോംബെ ടാക്കി, ഇൻ കസ്റ്റഡി തുടങ്ങിയ ചിത്രങ്ങളിൽ ശശി കപൂർ അഭിനയിച്ചിരുന്നു. കഴിഞ്ഞ മാസം 24നയിരുന്നു ദുബായിലെ ഹോട്ടലി#െ ബാത്ത്ഡബിൽ നടി ശ്രീദേവി ഹൃദയാഘാതം മൂലം മരിച്ചത്. 54 കാരിയായ ശ്രീദേവിയുടെ മരണ വാർത്ത ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. പ്രിയ നടിക്ക് ചലച്ചിത്രലോകവും ആരാധകരും യാത്രാമൊഴി നൽകിയത് ബോംബെ ഇന്ന് വരെ കാണാത്ത ജനബാഹുല്യത്തോടെയായിരുന്നു. ശ്രീദേവിയുടെ ചിത്രങ്ങൾ പലതും അന്താരാഷ്ട്ര വേദികളിൽ തന്നെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു ശ്രീദേവിക്കും ശശി കപൂറിനും ഓസ്‌കാർ വേദി നൽകിയ ആദരത്തിൽ ഇന്ത്യൻ ചലച്ചിത്ര മേഖലയും ആദരിക്കപ്പെട്ടു.

ഇവർക്ക് പുറമെ ലോകസിനിമയിലെ സംവിധായകരായ ജോൺ ജി. ആൽഡ്‌സൺ, ജോനാഥൻ ഡമ്മി, അഭിനേതാക്കളായ ജോൺ ഹിയേർഡ്, മാർട്ടിൻ ലാൻഡാവോ, ജയിംസ് ബോഡ് ചിത്രത്തിലൂടെ ശ്രദ്ദേയനായ റോജർ മൂർ എന്നിവർ ഉൾപ്പെടെ നിരവധി പേരെയും ഓസ്‌കാർ പുരസ്‌കാരവേദി ഓർമിച്ചു.

Social Icons Share on Facebook Social Icons Share on Google +