ജിഎസ്ടി കൌൺസിലിന്റെ 26മത് യോഗം ഡൽഹിയിൽ

ജിഎസ്ടി കൌൺസിലിന്റെ 26മത് യോഗം ഇന്ന് ഡൽഹിയിൽ. ധനമന്ത്രി അരുൺ ജെയ്റ്റ് ലി യോഗത്തിന് അധ്യക്ഷത വഹിക്കും. നികുതി റിട്ടേൺ സമർപ്പണം ലളിതമാക്കുക, ഇ വെ – ബിൽ സംവിധാനം പൂർണ്ണമായും പ്രവർത്തന സജ്ജമാക്കുക തുടങ്ങിവയാണ് പ്രധാന അജണ്ട. നികുതി കുറച്ചിട്ടും ഉൽപന്നങ്ങൾക്ക് നിർമ്മാതാക്കളും വിൽപ്പനക്കാരും അധിക വില ഈടാക്കുന്നത് തടയാനുള്ള ആൻറി- പ്രോഫിറ്റിയറിംഗ് ചട്ടത്തിൽ മാറ്റങ്ങൾ വരുത്തുന്നതും ചർച്ചയാകും. സംസ്ഥാന ധനമന്ത്രി തോമസ് ഐസക് യോഗത്തിൽ പങ്കെടുക്കും

Topics:
Social Icons Share on Facebook Social Icons Share on Google +