കഴിഞ്ഞ മൂന്ന് മാസമായി ജിഎസ്ടി വരുമാനത്തില്‍ ഗണ്യമായ കുറവെന്ന് തോമസ് ഐസക്

സംസ്ഥാന കഴിഞ്ഞ മൂന്ന് മാസമായി ജിഎസ്ടി വരുമാനത്തില്‍ ഗണ്യമായ കുറവെന്ന് ധനമന്ത്രി തോമസ് ഐസക്.  റിയല്‍ എസ്റ്റേറ്റ് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം എതിര്‍ക്കുമെന്നും ആവശ്യമെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

ലൈറ്റ് മെട്രോ വേണ്ടത്ര പരിശോധിച്ച ശേഷമേ നടപ്പാക്കാൻ കഴിയൂ. സാങ്കേതികമായി ആർക്ക് ചെയ്യാൻ പറ്റും എന്നതിൽ തർക്കമില്ല. പരിശോധിച്ച ശേഷമേ തീരുമാനം എടുക്കാൻ കഴിയൂ എന്നതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ തന്നെ നഷ്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.എസ്. ആർ ടി സി പെൻഷൻ പ്രായം 60 ആക്കുകയെന്നത് ശാശ്വത പരിഹാരമല്ലെന്ന് തോമസ് ഐസക്. കെ.എസ് ആർ ടി സിയിൽ തന്നെ ഗുണപരമായ മാറ്റങ്ങൾ വരണം. പെൻഷൻ പ്രായം ഉയർത്തുന്നത് രണ്ടോ മൂന്നോ വർഷത്തേക്ക് മാത്രമേ ആശ്വാസം നൽകുവെന്നും തോമസ് ഐസക് പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +