കേരളത്തിൽ അടുത്തമാസം ഒന്നു മുതൽ ഇ-വെ-ബിൽ സംവിധാനം നിർബന്ധമാക്കും

കേരളത്തിൽ അടുത്തമാസം ഒന്നു മുതൽ ഇ-വെ-ബിൽ സംവിധാനം നിർബന്ധമാക്കും. സ്വർണ്ണത്തിന് ഇ-വെ-ബിൽ ഏർപ്പെടുത്തുന്നതും നിലവിലെ റിട്ടേൺ സമർപ്പണ രീതിയിൽ മാറ്റം വരുത്തുന്നതും ഇന്ന ചേർന്ന് ജി എസ് ടി കൗൺസിൽ യോഗത്തിൽ തീരുമാനമായില്ല. ജിഎസ്ടിയിലെ വരുമാനം ധനക്കമ്മി നികത്താനായി കേന്ദ്രം ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി ഐസക് ഡൽഹിയിൽ പറഞ്ഞു.

ജിഎസ്ടി വരുമാനത്തില്‍ മുന്ന് മാസമായി ഗണ്യമായ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ നികുതിച്ചോര്‍ച്ച തടയാന്‍ ഇ വെ ബില്‍ രണ്ടമാസത്തിനുള്ളില്‍ രാജ്യത്താകെ പ്രബല്യത്തിലാക്കാന്‍ യോഗം തീരമാനമനിച്ചു, നാല് ഘട്ടമായാണ് രാജ്യത്ത് ഇ വെ ബില്‍ നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ തന്നെ കേരളമുണ്ടാകും.

തീവണ്ടി വഴിയുള്ള ചരക്ക് നീക്കത്തിനും ഇ വെ ബില്‍ വേണ്ടി വരും. അതേ സമയം സ്വര്‍ണ്ണത്തെ ഇ വെ ബില്ലിന്‍റെ പരിധിയില്‍ കൊണ്ടുവരുന്നത് തീരുമാനമായില്ല. നികുതി റിട്ടേണ്‍ സമര്‍പ്പണ രീതി കൂടുതല്‍ ലളിതമാക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു.

തല്കാലത്തേക്ക് നിലവിലെ റിട്ടേണ്‍ സമര്‍പ്പണ രീതി മൂന്ന് മാസം കൂടി തുടരും. പെട്രോള്‍ റിയല്‍ എസ്റ്റേറ്റ് എന്നിവ ജി എസ്ടി പരിധിയില്‍ കൊണ്ട് വരുവന്നത് കൌണ്‍സില്‍ ചര്‍ച്ച ചെയ്തില്ല.

Social Icons Share on Facebook Social Icons Share on Google +