കാഠ്മണ്ഡുവിൽ വിമാനം തകർന്ന് 50 പേർ മരിച്ചു

നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ വിമാനം തകർന്ന് വീണ് 50 പേർ മരിച്ചു. 78 യാത്രക്കാരുമായി ധാക്കയിൽ നിന്ന് പോയ യുഎസ് ബംഗ്ലാ എയർലൈൻ വിമാനം ആണ് തകർന്ന് വീണത്. യാത്രക്കാരെ സുരക്ഷതമായി പുറത്തിറക്കാനും തീയണക്കാനും ശ്രമം തുടരുകയാണ്. നിലവിൽ 17ഓളം യാത്രക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ത്രിഭൂവൻ രാജ്യാന്തര വിമാനത്താവളത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു.

Social Icons Share on Facebook Social Icons Share on Google +