ത്രിരാഷ്ട്ര ട്വന്റി 20 : നിർണായക മത്സരത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം

ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയിലെ നിർണായക മത്സരത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം. 17.3 ഓവറിലാണ് ശ്രീലങ്കയുടെ 153 റൺസെന്ന വിജയലക്ഷ്യമാണ് ഇന്ത്യ മറികടന്നത്.

മഴമൂലം ഏറെ നേരം തടയപ്പെട്ടിരുന്ന മത്സരം അവസാനം 19 ഓവറിലേക്ക് ചുരുക്കുകയായിരുന്നു. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ കാപ്റ്റൻ രോഹിത് ശർമ്മ ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 19 ഓവറിൽ 9 വിക്കറ്റ് നഷ്ട്ത്തിൽ 153 റൺസ് അടിച്ചെടുത്തു. തുർന്ന് ബാറ്റിംങിനിറങ്ങിയ ഇന്ത്യ 17.3 ഓവറിൽ ശ്രീലങ്കൻ സ്‌കോർ മറികടന്നു.

ഓപ്പണർമാരായ ഇറങ്ങിയ രോഹിത് ശർമ്മക്കും ശിഖർ ധവനും കാര്യമായ പ്രകടനമൊന്നും കാഴ്ച്ചവെക്കാനായില്ല. അഖില ധനഞ്ജയയുടെ പന്തിൽ രോഹിതും ദവാനും പുറത്തായപ്പോൾ മൂന്നാമതായി ഇറങ്ങിയ ലോകേഷ് രാഹുലും 18 റൺസോടെ പുറത്തായി. പിന്നീട് കളത്തിലിറങ്ങിയ സുരേഷ് റെയ്‌ന, മനീഷ് പാണ്‌ഡേ, ദിനേശ് കാർത്തിക് എന്നിവരാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

നാല് ഓവറിൽ 27 റൺസ് മാത്രം വഴങ്ങി മികച്ച രീതിയിൽ പത്തെറിഞ്ഞ താക്കൂർ നാല് വിക്കറ്റുകൾ വീഴ്ത്തി. സുന്ദർ 2 ഉം ഉനത്കട്ട്, ചാഹൽ, ശങ്കർ എന്നവർ ഓരോ വിക്കറ്റി വീതവും നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി മെൻഡിസ് അർധ സെഞ്ച്വറി നേടി.

Social Icons Share on Facebook Social Icons Share on Google +