സെർഗെയ് സ്‌ക്രീപലിനു നേരെയുണ്ടായ വധശ്രമത്തിൽ റഷ്യൻ പങ്ക് പങ്കുണ്ടെന്നു കരുതുന്നതായി ബ്രിട്ടന്‍ യുഎന്നില്‍

ബ്രിട്ടൻ അഭയം കൊടുത്ത റഷ്യക്കാരനായ മുൻ ഇരട്ടച്ചാരൻ സെർഗെയ് സ്‌ക്രീപലിനു നേരെയുണ്ടായ വധശ്രമത്തിൽ റഷ്യൻ ഭരണകൂടത്തിനു പങ്കുണ്ടെന്നു കരുതുന്നതായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. ദേശീയ സുരക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണു പ്രസ്താവന. റഷ്യ വികസിപ്പിച്ചതിനു സമാനമായ രാസവസ്തുവാണ് സ്‌ക്രീപലിനു നേരേ പ്രയോഗിച്ചത്. റഷ്യ നേരിട്ടു നടത്തിയതാണോ രാജ്യത്തിന്റെ ശേഖരത്തിൽ നിന്നുള്ള രാസായുധം മറ്റുരീതിയിൽ പ്രയോഗിക്കപ്പെട്ടതാണോ എന്നു വ്യക്തമാക്കണമെന്ന് ലണ്ടനിലെ റഷ്യൻ സ്ഥാനപതിയോട് ആവശ്യപ്പെട്ടതായും തെരേസ മേ വ്യക്തമാക്കി.

Social Icons Share on Facebook Social Icons Share on Google +