തേനി തീപിടുത്തം : പോലീസ് അന്വേഷണം ആരംഭിച്ചു; ദുരന്തത്തിന് വഴിയൊരുക്കിയത് വനംവകുപ്പിന്റെ അനാസ്ഥ

തേനി തീപിടുത്തത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അനധികൃത ട്രക്കിംഗ് സംഘടിപ്പിച്ച ടൂർ ഡി ഇന്ത്യ ഹോളിഡേയ്‌സ് ഉടമ പീറ്ററിനെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ദുരന്തത്തിന് വഴിയൊരുക്കിയത് വനംവകുപ്പിന്റെ അനാസ്ഥയാണെന്നതിന് തെളിവ്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി ദിവസവും നിരവധിപേരാണ് അനധികൃത ട്രക്കിംഗ് നടത്തുന്നത്. അതേസമയം, ഒരു വനം വകുപ്പ് ഉദ്യോഗസ്ഥന്റെ പോലും സാന്നി ദ്ധ്യമില്ലാതെയാണ് സ്വകാര്യ ട്രക്കിംഗ് ഗ്രൂപ്പുകൾ ഇവിടെ എത്തുന്നത്.

സ്വകാര്യ ട്രക്കിംഗ് ഗ്രൂപ്പ് വനം വകുപ് ഉദ്യോഗസ്തർക്ക് പണം നൽകി വാങ്ങിയ ട്രക്കിംഗ് അനുമതിയാണ് നിരവധി പേരുടെ മരണത്തിനിടയാക്കിയത്. പശ്ചിമഘട്ട മലനിരകളിലെ കൊരങ്ങിണി വനത്തിലാണ് ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ കാട്ടുതീ പടർന്നത്. വനം വകുപ്പ് ജീവനക്കാരുടെ സാന്നിദ്ധ്യമില്ലാതെ കാട് പരിചയമില്ലാത്ത സംഘത്തെ ഉള്ളിലേക്ക് അയച്ചതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. കാട്ടുതീയെ തുടർന്ന് ഭീതിതരായ സംഘം വിവിധ പ്രദേശങ്ങളിലേക്ക് ചിതറിയോടുകയായിരുന്നു.പൊള്ളലേറ്റതിന് പുറമേ വീണ് പരിക്കേറ്റും കനത്ത പുകയിൽ ശ്വാസം മുട്ടിയുമാണ് മരണം.

ചട്ടം ലംഘിച് ഒരു ഉദ്യോസ്ഥന്റെ പോലും സാന്നിദ്ധ്യമില്ലാതെയാണ് ചെന്നൈ ട്രക്കിംഗ് ക്ലബ് എന്ന സ്വകാര്യ സ്ഥാപനം 39 പേരെ ടെക്കിംഗിനായി ഇവിടെയെത്തിച്ചത്. പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലാതിരുന്ന സംഘത്തിന് അപകടഘട്ടത്തിൽ നിർദേശം നൽകാൻ ആളില്ലാതെ പോയതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. മല കയറ്റം ശ്രമകരമാണെന്ന് വ്യക്തമായതോടെ 39 പേരിൽ നിന്നും 3 പേർ പിന്തിരിഞ്ഞു. ശേഷിച്ച 36 അംഗ സംഘമാണ് മൂന്നാറിലെ മീശപുലിമലയുടെ അടിവാരത്തിലേക്ക് കയറ്റം കയറിയത്. ഇവർ തിരികെ ഇറങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്. കൊരങ്ങിണി ചെക്ക് പോസ്റ്റിൽ ആളൊന്നിന് 200 രൂപ വീതം വാങ്ങിയാണ് ഇവരെ കാട്ടിലേക്ക് വിട്ടതെന്ന് അപകടത്തിൽ പെട്ടവർ പറയുന്നു. ചെന്നൈ ട്രെക്കിംഗ് ഗ്രൂപ് ഇത്തരത്തിൽ ആളുകളെ പതിവായി എത്തിച്ചിരുന്നതായും പറയുന്നു.

Social Icons Share on Facebook Social Icons Share on Google +