ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു; കേരളാ തീരത്ത് ശക്തമായ മഴ‌യ്‌ക്കും ചുഴലിക്കാറ്റിനും സാധ്യത

കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കയ്ക്ക് പടിഞ്ഞാറ് രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചതിനെ തുടർന്ന് കേരളാ തീരത്ത് ശക്തമായ മഴ‌യ്‌ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന് 65 കിലോമീറ്റർ വേഗതയും തിരമാലകൾ മൂന്ന് മീറ്റർ ഉയരാനും സാധ്യതയുണ്ടെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു

Social Icons Share on Facebook Social Icons Share on Google +