കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. പതിനെട്ടംഗ ടീമിനെ മൻപ്രീത് സിംഗ് നയിക്കും. മുൻ ക്യാപ്റ്റനും മലയാളിയുമായ ഗോൾകീപ്പർ പി.ആർ ശ്രീജേഷ് ഇത്തവണ ടീമിൽ തിരിച്ചെത്തി. എന്നാൽ സീനിയർ താരങ്ങളായ സർദാർ സിംഗ്, രമൺദീപ് സിംഗ്, ആകാശ് ചിക്ടെ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. ഏപ്രിൽ ഏഴിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Social Icons Share on Facebook Social Icons Share on Google +