സുഖ്മയില്‍ വീണ്ടും മാവോയിസ്റ്റ് നക്സല്‍ ആക്രമണം; 10 ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഡിലെ സുഖ്മയില്‍ വീണ്ടും മാവോയിസ്റ്റ്  നക്സല്‍ ആക്രമണത്തില്‍ 9 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 4 പേര്‍ക്ക് പരിക്കേറ്റു. ഐഇഡി ബോംബ് സ്ഫോടനത്തിലാണ് ജവാന്മാര്‍ക്ക് പരിക്കേറ്റത്.  2 പേരുടെ നില ഗുരുതരമാണ്.  മാവോയിസ്റ്റ് നക്സലുകളുമായുള്ള പോരാട്ടം തുടരുകയാണ്. പരിക്കേറ്റ ജവാന്മാരെ റായ്പൂരിലേയ്ക്ക് മാറ്റി.

100 മാവോയിസ്റ്റുകള്‍ അടങ്ങുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നും രണ്ട് സിആര്‍പിഎഫ് ടീമുകളായിരുന്നു അവരുടെ ലക്ഷ്യമെന്നും സിആര്‍പിഎഫ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ഗരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ആരോപണം.

Social Icons Share on Facebook Social Icons Share on Google +