കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിൽ തുടർച്ചയായി നിയമലംഘനങ്ങളും വഴിവിട്ട പ്രവർത്തനങ്ങളും; കെ.സുധാകരൻ പരാതി നൽകി

കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിൽ തുടർച്ചയായി നിയമലംഘനങ്ങളും വഴിവിട്ട പ്രവർത്തനങ്ങളും നടക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ ജയിൽ ഡി.ജി.പിക്ക് പരാതി നൽകി. ഷുഹൈബ് വധക്കേസിലെ പ്രതികൾ ജയിലിൽ അഴിഞ്ഞാടുകയാണ്. കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിക്ക് വേണ്ടി ഒരു യുവതിക്ക് മൂന്ന് ദിവസങ്ങളിലായി വഴിവിട്ട കൂടിക്കാഴ്ച അനുവദിച്ച കാര്യം കെ.സുധാകരൻ പരാതിയിൽ ചൂണ്ടിക്കാട്ടി. ജയിലിൽ തിരിച്ചറിയൽ പരേഡ് നടക്കുമ്പോൾ പ്രതികളിൽ ഒരാളായ ദീപ്ചന്ദ് സാക്ഷികളെ ഭീഷണിപ്പെടുത്തിയപ്പോൾ ഉദ്യോഗസ്ഥർ കാഴ്ചക്കാരായി നിൽക്കുക ആയിരുന്നു എന്നും കെ.സുധാകരൻ ചൂണ്ടിക്കാട്ടി.

Social Icons Share on Facebook Social Icons Share on Google +