കണ്ണൂർ സെൻട്രൽ ജയിൽ സി.പി.എം തടവുകാർക്ക് വിടുപണി ചെയ്യുന്ന ഇടമായെന്ന് കെ.സുധാകരന്‍

സി.പി.എം തടവുകാർക്ക് വിടുപണി ചെയ്യുന്ന ജയിലായി കണ്ണൂർ സെൻട്രൽ ജയിൽ മാറിയതായി കോൺഗ്രസ്സ് രാഷ്ട്രീയ കാര്യ സമിതിയംഗം കെ. സുധാകരൻ. സ്‌പെഷൽ സബ് ജയിലിൽ ശുഹൈബ് വധക്കേസിലെ പ്രതികൾക്ക് എന്തിനും സൗകര്യമൊരുക്കുകയാണ്.

ആകാശ് തില്ലങ്കേരിയെ കാണാൻ ജയിലിൽ പെൺകുട്ടിയെത്തി. ഗുരുതരമായ ചട്ടലംഘനമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നടക്കുന്നത്. ഇതിനെതിരെ ഡിജിപിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽ കിയതായും കെ. സുധാകരൻ കണ്ണൂരിൽ മാധ്യമപ്ര വർത്തകരോട് പറഞ്ഞു.

Topics:
Social Icons Share on Facebook Social Icons Share on Google +