കേന്ദ്ര സർക്കാരിനെതിരെ ലോക്സഭയിൽ കോൺഗ്രസിന്‍റെ അവിശ്വാസ പ്രമേയ നോട്ടീസ്

കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്‌ ലോക്സഭയിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ്‌ ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെയാണ് നോട്ടീസ് നൽകിയത്. ആന്ധ്രക്ക് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് തെലുങ്കു ദേശം പാർട്ടിയും, വൈ എസ് ആർ കോൺഗ്രസ്സും അവിശ്വാസത്തിനു നോട്ടീസ് നൽകിയിരുന്നു. എന്നാൽ ബഹളത്തെ തുടർന്ന് ലോക്സഭയിൽ നോട്ടീസ് പരിഗണിക്കാൻ ഇത് വരെ ആയിട്ടില്ല. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്‌ കൂടി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലായി.

Social Icons Share on Facebook Social Icons Share on Google +