രാഹുല്‍ ഗാന്ധി മാര്‍ച്ച് 24, 25 തീയതികളില്‍ കര്‍ണാടകയില്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാര്‍ച്ച് 24, 25 തീയതികളില്‍ കര്‍ണാടകയില്‍ എത്തും. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നടത്തുന്ന ജനആശീര്‍വാദ് യാത്രയുടെ നാലാം ഘട്ടത്തില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം എത്തുന്നത്.

യാത്രയുടെ മൂന്നാം ഘട്ടത്തില്‍ കര്‍ണാടകത്തിലെത്തിയ രാഹുല്‍ ഗാന്ധി ഉഡുപിയിലും മംഗലാപുരത്തും ചിക്മംഗലൂരും ഹാസനിലും  പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഡല്‍ഹിയില്‍ നടന്ന പ്ലീനറി സമ്മേളനത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ പങ്കെടുത്ത ആദ്യ പൊതുസമ്മേളനമായിരുന്നു ഉഡുപിയിലേത്.

Social Icons Share on Facebook Social Icons Share on Google +