കുവൈത്തിൽ ബസുകൾ കൂട്ടിയിടിച്ച് 15 പേർ മരിച്ചു; മരിച്ചവരിൽ രണ്ട് മലയാളികളടക്കം ആറ് ഇന്ത്യക്കാര്‍

കുവൈത്തിൽ ബസുകൾ കൂട്ടിയിടിച്ച് 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കബ്ദ് അർതാൽ റോഡിൽ ഉച്ചക്കാണ് അപകടമുണ്ടായത്. എതിർ ദിശയിൽ വേഗതയിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരിലധികവും വിദേശികളാണ്. ഇവരിൽ രണ്ട് മലയാളികളടക്കം ആറ് ഇന്ത്യക്കാരുമുണ്ടെന്നാണ് വിവരം.

കായംകുളം സ്വദേശി രാധാകൃഷ്ണൻ, തളിപ്പറമ്പ് സ്വദേശി സനീഷ് എന്നിവരാണ് മരിച്ചത്. കബ്ദിലെ ബുർഗാധൻ എണ്ണപ്പാടത്തിന് സമീപമുള്ള പെട്രോളിയം കമ്പനിയിലെ കരാർ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

Topics:
Social Icons Share on Facebook Social Icons Share on Google +