നികുതി വിഷയത്തിൽ യുഎസിന് തിരിച്ചടി നൽകി ചൈന

നികുതി വിഷയത്തിൽ യുഎസിന് തിരിച്ചടി നൽകി ചൈന. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 128 ഉത്പന്നങ്ങൾക്ക് ചൈന 25 ശതമാനത്തോളം അധികതീരുവ ചുമത്തി. നടപടി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

ചൈനീസ് സ്റ്റീൽ, അലുമിനിയം ഉത്പന്നങ്ങൾക്ക് അമേരിക്ക നികുതി ഏർപ്പെടുത്തുമെന്നുള്ള ട്രംപിൻറെ പ്രഖ്യാപനത്തിനു മറുപടിയായാണ് ചൈനയുടെ തീരുമാനം. പഴങ്ങൾ, കുരുക്കൾ, വൈൻ, സ്റ്റീൽ ട്യൂബ് തുടങ്ങിയ 120 ഉത്പന്നങ്ങൾക്ക് 15 ശതമാനവും പന്നിയിറച്ചി ഉൾപ്പെടെ എട്ട് ഉത്പന്നങ്ങൾക്ക് 25 ശതമാനവും നികുതി ഏർപ്പെടുത്താനാണ് സ്റ്റേറ്റ് കൗൺസിലിൻറെ കസ്റ്റം താരിഫ് കമ്മീഷൻ തീരുമാനമെടുത്തത്. നികുതി ഈടാക്കുന്ന 128 അമേരിക്കൻ ഉത്പന്നങ്ങളുടെ പട്ടിക ചൈന പുറത്തിറക്കിയിരുന്നു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും നികുതി ഏർപ്പെടുത്തിയ ട്രംപിൻറെ തീരുമാനമാണ് തീരുവ ഉയർത്തുന്നതിന് ചൈനയെ പ്രേരിപ്പിച്ചത്. യുഎസിൽ നിന്ന് ഏകദേശം മൂന്നു ബില്യൺ ഡോളർ മൂല്യമുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിയാണ് ചൈനയിൽ നടക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +