റബർ ചിരട്ടപ്പാലിന് ബിഐഎസ് : കണ്ണന്താനത്തിന്റെ പ്രസ്താവന കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ആന്റോ ആന്റണി

റബർ ചിരട്ടപ്പാലിന് ബിഐഎസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവന കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ആന്റോ ആന്റണി എം.പി. ആരോപിച്ചു. റബർ ചിരട്ടപ്പാലിന് ബിഐഎസ് ഏർപ്പെടുത്തുന്നതിനായി വിളിച്ചു ചേർത്ത യോഗം അത് ഇതുവരെയും റദ്ദാക്കിയിട്ടില്ല എന്നാണ് തന്റെ അന്വേഷണത്തിൽ മനസിലാക്കാനായത്. അതുകൊണ്ട് തന്നെ ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യില്ല, ബിഐഎസ് ഏർപ്പെടുത്തില്ല തുടങ്ങിയ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്നും ആന്റോ ആന്റണി വ്യക്തമാക്കി.

ചിരട്ടപ്പാലിന് ബിഐഎസ് ഏർപ്പെടുത്തുക വഴി കിലോയ്ക്ക് 30 രൂപയ്ക്ക് വരെ ഇറക്കുമതി ചെയ്യാൻ കഴിയും.  രാജ്യത്ത് റബർ കിലോയ്ക്ക് 150 രൂപ ഉൽപാദന ചിലവ് ഉള്ളപ്പോഴാണ് കുറഞ്ഞ വിലയ്ക്ക് ചിരട്ടപ്പാൽ രാജ്യത്തേക്ക് വരാനുള്ള അവസരമൊരുങ്ങുന്നത്. ഇതോടെ റബർ മേഖലയുടെ തകർച്ച പൂർമണമാകും. വേണ്ട രീതിയിൽ സംസ്‌കരിക്കാത്തതിനാൽ പലതരത്തിലുള്ള രോഗാണുക്കൾ പകരുന്നതിനും റബർ ഇറക്കുമതി കാരണമാകും എന്നും ആന്റോ ആന്റണി എംപി പറയുന്നു. ബിഐഎസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഈ മാസം വിളിച്ച് ചേർത്തിരിക്കുന്ന യോഗം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ ആന്റണി എംപി കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന് നിവേദനം നൽകി. പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ നേരിട്ട് ഇടപെട്ടത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് അൽഫോൻസ് കണ്ണന്താനം വ്യക്മാക്കണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു.

Social Icons Share on Facebook Social Icons Share on Google +