ഹേമ കമ്മീഷൻ റിപ്പോർട്ട് സമര്‍പ്പിക്കാത്തതിനെതിരെ വിമൻ ഇൻ സിനിമ കളക്ടീവ്

മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന ലിംഗ വിവേചനങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഹേമ കമ്മീഷൻ, സർക്കാരിന് ഇതുവരെ റിപ്പോർട്ട് നൽകാത്തതതിന് എതിരെ വിമൻ ഇൻ സിനിമ കളക്ടീവ് പ്രതിനിധികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നാളിതുവരെ ഇതുമായി ബന്ധപ്പെട്ട് ഒരു റിപ്പോർട്ടും  സമർപ്പിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ തങ്ങൾ ഉത്കണ്ഠാകുലരാണെന്ന് വിമൻ കളക്ടീവ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ശക്തമായ പ്രതിഷേധവുമായാണ് വിമൻ ഇൻ കളക്ടീവ് പ്രവർത്തകർ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് സിനിമയുടെ അരങ്ങത്തും അണിയറയിലും സ്ത്രീകൾ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളക്കുറിച്ച പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിച്ചത്. എന്നാൽ നാളിതുവരെ ഇതുമായി ബന്ധപ്പെട്ട് ഒരു റിപ്പോർട്ട്ും സമർപ്പിക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് ഉത്കണ്ഠാകുലരാണെന്നാണ് വിമൻ കളക്ടീവ് പ്രവർത്തകർ ഫെയ്‌സ് ബുക്ക് പോസ്‌റ്‌റിൽ പറയുന്നത്.

വിമെൻ ഇൻ സിനിമ കളക്ടീവിലെ അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ കാണുകയും സിനിമിയിൽ സ്ത്രീകൾ അനുഭവിക്കുന്ന ലിംഗവിവേചനങ്ങളക്കുറിച്ച് അദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. അങ്ങേയറ്റം പ്രതീക്ഷാനിർഭരമായ കൂടിക്കാഴ്ചയാണ് അന്നു നടന്നതെന്ന് വിമൻ ഇൻ കളക്ടീവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറയുന്നു. ഹേമ കമ്മീഷൻ രൂപീകരിച്ച് ആറ് മാസമായിട്ടും ഒരു റിപ്പോർട്ടും കമ്മീഷന്റേതായി പുറത്തു വന്നില്ല . എന്തുകൊണ്ടാണ് ഈ കാലതാമസം ഉണ്ടായതെന്ന് അന്വേഷിച്ചറിയണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ തുടർന്നും ഈ വിഷയത്തിലുണ്ടാകുമെന്നും അഭ്യർത്ഥിച്ചാണ് സർക്കാരിന് നിവേദനം നൽകിയതെന്നും വിമൻ ഇൻ കളക്ടീവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറയുന്നു.

Social Icons Share on Facebook Social Icons Share on Google +