ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ ദുരന്തം നടന്ന് 106 വർഷം തികയുമ്പോള്‍…

ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ ദുരന്തം നടന്നിട്ട് ഇന്നേക്ക് 106 വർഷം തികയുന്നു. 1912 ഏപ്രിൽ 14 രാത്രിയാണ് അറ്റ്ലാന്റിക് സമുദ്രത്തിന്റെ അഗാധതയിലേക്ക് ടൈറ്റാനിക് ആണ്ടു പോയത്. 1522 പേരുടെ ജീവനാണ് ഈ കപ്പൽ ദുരന്തത്തിൽ പൊലിഞ്ഞത്.

നീണ്ട 106 വർഷങ്ങൾ… മറക്കില്ല ലോകം… പാഠപുസ്തകത്തിലൂടെയും സിനിമകളിലൂടെയും നോവലുകളിലൂടെയും ടൈറ്റാനിക് എന്ന ഭീമ കപ്പലിനേയും അതിന്റെ അന്ത്യത്തേയും അറിയാത്തവർ ഉണ്ടാകില്ല.

1522 പേരുടെ ജീവനും കൊണ്ട് അറ്റ്‌ലാന്‍റിക് സമുദ്രത്തിന്‍റെ മടിത്തട്ടിലേക്ക് ടൈറ്റാനിക് നിദ്ര പ്രാപിച്ചപ്പോൾ മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ ദുരന്തമായി എഴുതി ചേർക്കുകയാണ് ചെയ്തത്.

മനുഷ്യ ചരിത്രത്തിൽ ഇനിയൊരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത ടൈറ്റാനിക്കിന്‍റെ ദുരന്തം തികട്ടി വരുന്ന ഒരു നൊമ്പരമാണ്. അതേസമയം, 712 പേരാണ് ആ ദുരന്തത്തെ അതിജീവിച്ചത്. ടൈറ്റാനിക് ഒരിക്കലും മുങ്ങില്ല എന്ന അതിരുകടന്ന വിശ്വാസം കപ്പൽ നിർമിച്ച ബെൽഫാസ്റ്റിലെ ഹാർലാന്‍റ് ആന്‍റ് വോൾഫ് എന്ന കമ്പനിക്കും കപ്പൽ ഡിസൈൻ ചെയ്ത തോമസ് ആൻഡ്രൂസിനും ഉണ്ടായിരുന്നു.

എന്നാൽ നീണ്ട വർഷങ്ങൾക്ക് ശേഷം ജെയിംസ് കാമറൂൺ തികഞ്ഞ ആത്മവിശ്വാസത്തിൽ ടൈറ്റാനിക് അഭ്രപാളിയിലേയ്ക്ക് ആവിഷ്‌കരിച്ചപ്പോഴും വീണ്ടും അത് ചരിത്രത്തിന്‍റെ ഭാഗമായി മാറി. 11 ഓസ്‌കാറുകൾ ചിത്രത്തെ തേടിയെത്തി. ലിയാനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലറ്റ് എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ ദുരന്തം നടന്നിട്ട് 106 വർഷം പിന്നിടുമ്പോഴും ടൈറ്റാനിക്കിന്‍റെ ദുരന്തം ഭയത്തിന്റെയും സങ്കടത്തിന്‍റെയും കടലായി ഇന്നും നിലകൊള്ളുന്നു.

Social Icons Share on Facebook Social Icons Share on Google +