അറബ് ലീഗ് ഉച്ചകോടിയ്ക്ക് സൗദി അറേബ്യയിൽ തുടക്കമായി

ഇരുപത്തിയൊമ്പതാമത് അറബ് ലീഗ് ഉച്ചകോടിയ്ക്ക് സൗദി അറേബ്യയിൽ തുടക്കമായി. ഇറാന്റെ ഭീഷണികൾക്കും ബാഹ്യഇടപെടലുകൾക്കും ഇടയിലാണ് ഉച്ചകോടി തുടക്കമായത്. സൗദിയുടെ കിഴക്കൻ മേഖലയായ ദഹ്റാനിലാണ് ഉച്ചകോടി. ഖത്തർ അമീർ ഒഴികെയുള്ള എല്ലാ അറബ് ഭരണാധികാരികളും ഉച്ചകോടിയിൽ സംബന്ധിക്കുന്നുണ്ട്. വിലക്ക് നിലനിൽക്കുന്നതിനാൽ സിറിയൻ പ്രസിഡന്റും ഉച്ചകോടിയുടെ ഭാഗമാകാൻ എത്തിയില്ല. മേഖലയ്ക്ക് നേരെയുള്ള തീവ്രവാദ വിഷയങ്ങളാണ് ഉച്ചകോടിയിലെ പ്രധാന ചർച്ചാ വിഷയം.

Social Icons Share on Facebook Social Icons Share on Google +