കത്വ സംഭവത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ വഴി ഹർത്താൽ ആഹ്വാനം; സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം

കത്വ സംഭവത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിലെ ഹർത്താൽ ആഹ്വാനം. സംസ്ഥാനത്ത് പരക്കെ വാഹനങ്ങൾ തടയുന്നു. അപ്രഖ്യാപിത ഹർത്താലിൽ വലഞ്ഞ് ജനങ്ങൾ. കാസർഗോഡ് കെഎസ്ആർടിസി സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തിവെച്ചു.

കോഴിക്കോട് മലപ്പുറം ജില്ലകളിലും വഴി തടയുന്നുണ്ട്. തിരുവനന്തപുരത്ത് നെടുമങ്ങാട് ഭാഗങ്ങളിലും ഹർത്താലിന്‍റെ പേരു പറഞ്ഞ് ചിലർ റോഡു തടഞ്ഞു. എസ്ഡിപിഐ പ്രവർത്തകരാണ് ഇതിന് പിന്നിലെന്നാണ് വിവരം. പനവൂർ ഭാഗത്തും വഴി തടഞ്ഞു.

Topics: ,
Social Icons Share on Facebook Social Icons Share on Google +