രാജ്യത്ത് വനിതകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

രാജ്യത്ത് വനിതകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. നമ്മുടെ പെണ്‍മക്കള്‍ക്ക് നീതി നല്‍കുന്ന കാര്യം  പ്രധാനമന്ത്രി ഗൌരവത്തോടെ കാണുന്നുണ്ടെങ്കില്‍ അദ്ദേഹം ഇക്കാര്യങ്ങളില്‍ അടിയന്തിരമായി തീര്‍പ്പുണ്ടാക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

2016ല്‍ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുട്ടികളുടെ നേരെയും ലൈംഗിക പീഡനകേസുകള്‍ 19,675  ആണ്. ഇത് ലജ്ജാകരമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സ്പീക്ക് അപ് എന്ന ഹാഷ് ടാഗോടെ, ഇത്തരം വിഷയങ്ങളില്‍ മൌനം ദീക്ഷിക്കുന്ന പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍.

Social Icons Share on Facebook Social Icons Share on Google +