ഷുഹൈബ് വധക്കേസ് : സി.ബി.ഐക്ക് വിടണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിടണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി. ഷുഹൈബിന്റെ പിതാവ് സി മുഹമ്മദാണ് ഹർജി നൽകിയത്.

കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കബിൽ സിബലാണ് കേസിൽ ഹാജരാവുക. സി ബി ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ നീക്കണമെന്നാണ് ആവശ്യം.

സംസ്ഥാന സർക്കാർ അന്വേഷണം കാര്യക്ഷമമല്ല, തെളിവ് നശിപ്പിക്കപ്പെടും മുമ്പ് കേസ് അടിയന്തരമായി സിബിഐക്ക് വിടണം എന്നും ഹർജിയിലുണ്ട്.

Social Icons Share on Facebook Social Icons Share on Google +