സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം : കുറ്റവാളികൾക്കു സംരക്ഷണം ഒരുക്കുന്ന സര്‍ക്കാരാണ് ഉത്തരവാദികളെന്ന് വി.എം. സുധീരന്‍

തിരുവനന്തപുരം : സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കേരളത്തിലും ആശങ്കാജനകമായ നിലയിൽ വർദ്ധിച്ചുവരികയാണെന്നും റ്റവാളികൾക്കു സംരക്ഷണം ഒരുക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടാണ് ഇതിന് കാരണമെന്നും മുന്‍ കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു.

അതിഗുരുതരമായ കുറ്റകൃത്യങ്ങളിലും കുറ്റകരമായ നിഷ്ക്രിയതയാണ് പോലീസ് സ്വീകരിക്കുന്നത്. സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ സമ്മർദ്ദവും കുറ്റവാളികൾക്കു സംരക്ഷണം ഒരുക്കുന്ന നിലപാടുമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് ഇടവരുത്തുന്നത്. പോസ്കോ നിയമപ്രകാരം കേസെടുക്കുന്ന സംഭവങ്ങളില്‍പോലും പ്രതികളുടെ അറസ്റ്റ് വൈകുന്നത് അവര്‍ക്ക് സഹായകമാകുന്നു. രാഷ്ട്രീയ സംരക്ഷണത്തിലുള്ള പ്രതികളെ തൊടാൻ പോലീസ് മടിക്കുന്നു.

ഒരുഭാഗത്ത് പോലീസ് അതിക്രമം മറുഭാഗത്ത് തികഞ്ഞ നിഷ്ക്രിയത. എല്ലാം സിപിഎം പ്രാദേശിക നേതൃത്വത്തെ പ്രീണിപ്പിക്കാൻ വേണ്ടി. സിപിഎം നേതാക്കളുടെ വരുതിയിൽ നിന്നു കൊണ്ടുള്ള പോലീസിന്‍റെ കുറ്റകരമായ ഇൗ പ്രവർത്തന ശൈലി കേരളത്തിന് തീരാക്കളങ്കം വരുത്തിയിരിക്കുകയാണ്.

ലോകത്തിന്‍റെ മുന്നിൽ അപമാനഭാരം കൊണ്ട് സമസ്ത ഭാരതീയരുടെയും ശിരസ്സ് താഴാൻ ഇടവരുത്തിയ കത്വ, ഉന്നാവോ സംഭവങ്ങളിൽ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കുമ്പോൾ കേരളത്തിൽ സിപിഎം നേതൃത്വം നൽകുന്ന സർക്കാരിന്‍റെ കീഴിൽ പോലീസും സി.പി.എമ്മും ഒത്തുചേർന്ന് നടത്തുന്ന കിരാത സംഭവങ്ങളെ സി.പി.എം. കേന്ദ്രനേതൃത്വം കണ്ടില്ലെന്ന് നടിക്കുകയാണ്.

Topics:
Social Icons Share on Facebook Social Icons Share on Google +