ഉപവസിക്കേണ്ടത്‌ സ്വന്തം അനുയായികളുടെ ക്രൂരതയും, അസഹിഷ്ണുതയും അവസാനിപ്പിക്കാനെന്ന്‌ എം.എം.ഹസന്‍

പാർലമെൻറ് സ്തംഭിച്ചതിനല്ല മറിച്ച്‌ സ്വന്തം അനുയായികളുടെ ക്രൂരതയും, അസഹിഷ്ണുതയും അവസാനിപ്പിക്കാനാണ് പ്രധാനമന്ത്രി ഉപവാസം അനുഷ്ഠിക്കേണ്ടതെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് എം.എം.ഹസന്‍. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാസിസത്തിനും അക്രമത്തിനും എതിരെ കെ.പി.സി.സി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ കാസർകോസ് നിന്നും ആരംഭിച്ച ജന മോചനയാത്രയുടെ രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കും. വിഷു അവധി ദിവസങ്ങൾക്കായി ഇടവേള എടുത്ത യാത്ര തൃശൂരിൽ നിന്നും രാവിലെ 10 മണിക്കാണ് പുനരാരംഭിക്കുക

Social Icons Share on Facebook Social Icons Share on Google +